നെയ്യാറ്റിൻകര: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള വാർഡൻ തസ്തികയിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.എസ്.എസ്.എൽ.സിയും ഉയർന്ന യോഗ്യതയും വാർഡൻ തസ്തികയിൽ മുൻപരിചയവുമുള്ളവർക്ക് മുൻഗണന.താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം 31ന് രാവിലെ 10ന് അതിയന്നൂർ പഞ്ചായത്തിൽ എത്തണം. പട്ടിക ജാതിയിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.