മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2022 -23 വാർഷിക പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള ബ്ലോക്ക് ഗ്രാമസഭ 31 ചൊവ്വാഴ്ച രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വി. ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ് ആമുഖ പ്രസംഗവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം മുഖ്യപ്രഭാഷണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അദ്ധ്യക്ഷത വഹിക്കും.