dhar

കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും 24 മണിക്കൂറും ഡോക്ടറിന്റെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ ധർണ കെ.പി.സി.സി അംഗം എൻ. സുദർശനൻ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗംഗാധരതിലകൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി അംഗം എ. ഇബ്രാഹിംകുട്ടി, നവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.എം. താഹ, ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ, ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ. സജികുമാർ, ബൻഷ ബഷീർ, എ. നിഹാസ്, എ.ജെ. ജിഹാസ്, അഫ്‌സൽ, ശോഭ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് തോട്ടത്തിൽ, ഹസൻ കുഞ്ഞു, അഡ്വ. വിഷ്ണു രാജ്, അടയമൺ മുരളി, എ.ആർ. ഷമീം, ജാബിർ എന്നിവർ സംസാരിച്ചു.