
കാസർകോട്: കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പി.ജി. ഡിപ്ലോമാ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കോഴ്സുകളും സീറ്റുകളുടെ എണ്ണവും ചുവടെ.
എം.എ കോഴ്സുകളായ ഇക്കണോമിക്സ് (40), ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ (40), ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി (40), ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ (40), ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്കൽ സയൻസ് (40), മലയാളം (40), കന്നഡ (40), പബ്ലിക് അഡ്മിനിസ്ട്രേഷൻ ആന്റ് പോളിസി സ്റ്റഡീസ് (40), എംബിഎ (ജനറൽ മാനേജ്മെന്റ്) (40), എം.ബി.എ (ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ്) (40),
എംകോം (40), എംഎഡ് (40), എംഎസ്സി കോഴ്സുകളായ സുവോളജി (30), ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി (30), കെമിസ്ട്രി (30), കംപ്യൂട്ടർ സയൻസ് (30), എൻവിയോൺമെന്റൽ സയൻസ് (30)
ജീനോമിക് സയൻസ് (30), ജിയോളജി (30), മാത്തമാറ്റിക്സ് (30), ബോട്ടണി (30), ഫിസിക്സ് (30), യോഗ തെറാപ്പി (30)
എൽഎൽഎം (40), മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് (30), എംഎസ്ഡബ്ല്യു (40), പിജി ഡിപ്ലോമ ഇൻ യോഗ (30),
പിജി ഡിപ്ലോമ ഇൻ ലൈഫ് സ്കിൽസ് എജ്യൂക്കേഷൻ, (100), പിജി ഡിപ്ലോമ ഇൻ എൻആർഐ ലോസ് (40)
പിജി ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്ലേഷൻ ആന്റ് ഓഫീസ് പ്രൊസീജ്യർ (20), പിജി ഡിപ്ലോമ ഇൻ മാസ് കമ്യൂണിക്കേഷൻ ആന്റ് മീഡിയ റൈറ്റിംഗ് ഇൻ ഹിന്ദി (20),സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്കിൽസ് (100).
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി)യിലൂടെയാണ് കേരള കേന്ദ്ര സർവ്വകലാശാലയിലും പ്രവേശനം ലഭിക്കുന്നത്. എൻ.ടി.എയുടെ വെബ്സൈറ്റ് സന്ദർശിച്ച് ജൂൺ 18 രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷ നൽകാം.രണ്ട് മണിക്കൂർ പരീക്ഷയാണ്. എൻടിഎ ഹെൽപ്പ്ലൈൻ നമ്പർ: +911140759000. ഹെൽപ്പ് ഡസ്ക്: 011 40759000
ഐസറിൽ എം.എസ്സി പ്രവേശനം
തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ഓഗസ്റ്റിൽ തുടങ്ങുന്ന ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് സ്കൂളുകളിൽ എം.എസ്സി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സയൻസ്, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് പ്രസക്തവിഷയത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) വേണം. അതല്ലെങ്കിൽ സി.ജി.പി.എ യഥാക്രമം 6.5/5.5 നേടിയുള്ള 3/4 വർഷ ബാച്ച്ലർ ബിരുദം വേണം. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഓൺലൈൻ സ്ക്രീനിംഗ് ടെസ്റ്റ് ജൂൺ 11ന് നടത്തും. ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ സിലബസ് www.iisertvm.ac.in ൽ പ്രോഗ്രാം അഡ്മിഷൻ ലിങ്കിൽ കിട്ടും. അപേക്ഷ www.appserv.iisertvm.ac.in/msc വഴി മേയ് 31 വരെ നൽകാം.
ജർമ്മനിയിൽ പഠിച്ച്ജോലി നേടാം
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലുള്ള ഇന്ത്യ ഇന്റർനാഷണൽ സ്കിൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് എന്നിവയിൽ ജോലിയോടൊപ്പം പഠനവും നേടാൻ സഹായിക്കുന്നതിന് കരിയർ ഗൈഡൻസ് നൽകും. സൗജന്യ ജർമ്മൻ ഭാഷാ പരിശീലനവുമുണ്ട്. ഫോൺ: 81380 25058
സാങ്കേതിക സർവകലാശാല ബി ആർക്,
ബി.ഡെസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഒമ്പതാം സെമസ്റ്റർ ബി-ആർക്ക് റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും രണ്ടും നാലും സെമസ്റ്റർ ബി-ഡെസ് റെഗുലർ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
ബി-ആർക്കിനും ബി-ഡെസിനും ഉത്തരക്കടലാസിന്റെയും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള അവസാനതീയതി ജൂൺ 1. വിശദഫലം വെബ്സൈറ്റിന്റെ 'റിസൾട്ട്" ടാബിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭിക്കും. ബി.എച്ച്.എം.സി.ടി രണ്ടും നാലും സെമസ്റ്റർ റഗുലർ സപ്ലിമെന്ററി, ആറാം സെമസ്റ്റർ റെഗുലർ പരീക്ഷാഫലം എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരക്കടലാസ്, പുനർമൂല്യനിർണയം എന്നിവയ്ക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.
എം.ടെക് ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ ക്ലസ്റ്ററിന്റെ മൂന്നാം സെമസ്റ്റർ എംടെക് റെഗുലർ പരീക്ഷകളുടെ ഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിന്റെ 'റിസൾട്ട്" ടാബിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭിക്കും. ഉത്തരക്കടലാസിന്റെ പകർപ്പിന് ഈ മാസം 31 വരെ അപേക്ഷിക്കാം.
കേരള സർവകലാശാലാ വാർത്തകൾ
തിരുവനന്തപുരം: കേരള സർവകലാശാല മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂൺ 6 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
ജൂൺ 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡി.റ്റി.എസ്.) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂൺ 3, 150 രൂപ പിഴയോടെ ജൂൺ 7, 400 രൂപ പിഴയോടെ ജൂൺ 9 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ആറാം സെമസ്റ്റർ ബി.എ. സോഷ്യോളജി (റെഗുലർ - 2019 അഡ്മിഷൻ) വിദ്യാർത്ഥികൾ മേയ് 30, 31 തീയതികളിലായി പ്രോജക്ട് സമർപ്പിക്കണം.