ആറ്റിങ്ങൽ: ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടക്കുന്ന എസ്.പി.സി ത്രിദിന ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ആറ്റിങ്ങൽ എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി,​ ബി.പി.സി പി. സജി,​ ഹെഡ്മാസ്റ്റർ എ. ഷാജി,​ ടി.എസ്. സന്ധ്യ,​ സി.പി.ഒമാരായ സുജ കെ.എസ്,​ മുജീബ് എന്നിവർ സംസാരിച്ചു.