തിരുവനന്തപുരം:സപോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ,തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ വനിത അത്‌ലറ്റുകളുടെ സെലക്ഷൻ ട്രയൽസ് 30,31 തീയതികളിൽ സായ് എൽ.എൻ.സി.പി.യിൽ നടക്കും.16 വയസിന് മുകളിലുള്ള കായികതാരങ്ങൾക്കൊപ്പം അസാധാരണ കഴിവുള്ളവർക്കും പ്രായഭേദമെന്യേ അവസരം നൽകും.പങ്കെടുക്കാൻ താത്പര്യമുള്ളവർ 30ന് രാവിലെ 9ന് കായിക നേട്ടങ്ങളുടെയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, നാല് പാസ്പോർട്ട് സൈസ് ഫോട്ടോയും,ആധാർ കാർഡ്, ജനനതീയതി തെളിയിക്കുന്ന രേഖയുമുൾപ്പെടെ ഹാജരാകണമെന്ന് സായ് ചീഫ് കോച്ച് പി. പീസ്,സായ് ഡെപ്യൂട്ടി ഡയറക്ടർ എൻ.എസ്. രവി, ഇന്റർനാഷണൽ ജെം സീനിയർ കോച്ച് സുഭാഷ് ജോർജ്, സായ് ചീഫ് കോച്ച് സത്യജിത്ത്, ചീഫ് അത്‌ലറ്റിക് കോച്ച് വിനായക് മൂർത്തി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിശദവിവരങ്ങൾക്ക്: വെബ് സൈറ്റ്: https://www.lncpe.gov.in, https://www.sportsauthorityofindia.nic.in