s

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായി സെക്രട്ടേറിയറ്റിന് മുന്നിൽ എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ മാർച്ചും ധർണയും നടത്തി.ധർണ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു.പബ്ലിക് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ,സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.പി. സുനിൽകുമാർ,എസ്.ഗോപകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.ശ്രീകുമാർ,ബി.കെ.ഷംജു,ടി.കെ.കുമാരി സതി,പി.ആർ.ആശാലത,പനവൂർ നാസർ, എം.രഞ്ജിനി എന്നിവർ നേതൃത്വം നൽകി. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ്കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ നോർത്ത് ജില്ലാ സെക്രട്ടറി കെ.എ.ബിജുരാജ് ,നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എം.സക്കീർ,സൗത്ത് ജില്ലാ പ്രസിഡന്റ് എം.സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.