തിരുവനന്തപുരം:സ്കൂളുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി സ്റ്റേറ്റ് റിസോഴ്സ് സെന്റർ,ഇന്ത്യൻ അഡൾട്ട് എഡ്യുക്കേഷൻ അസോസിയേഷൻ കേരള ഘടകം,ഡോ.കെ.ശിവദാസൻ പിള്ള ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ഇന്ന് സെമിനാർ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് നന്ദാവനം സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ 'കൊവിഡാനന്തര പഠന പ്രശ്നങ്ങൾ' എന്ന വിഷയം പ്രമുഖ മനശാസ്ത്രജ്ഞനും ജനറൽ ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ.പി.ആർ.അജിത്ത് അവതരിപ്പിക്കും.പൊതുജനങ്ങൾക്ക് സെമിനാറിൽ സൗജന്യമായി പങ്കെടുക്കാം.