1

പൂവാർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച 'കേരള ടാർജറ്റ് പബ്ളിക്ക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം ഓർഡർ 2021' താലുക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ, ജനറൽ സെക്രട്ടറി മംഗലത്ത്കോണം മോഹൻ എന്നിവർ ചേർന്ന് സെക്രട്ടറി വിനിതകുമാരിക്ക് നൽകി പ്രകാശനം ചെയ്‌തു. താലൂക്ക് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഉച്ചക്കട ശശികുമാർ, എൻ.കെ. അനിൽകുമാർ, ജോൺ, ബനഡിക്ട് ,ബാലചന്ദ്രൻ, മലയാളം പതിപ്പ് പ്രസിദ്ധികരിക്കുവാൻ സഹായിച്ച റിട്ട.താലൂക്ക് സപ്ലൈ ഓഫീസറും താലൂക്ക് കമ്മിറ്റിയുടെ വകുപ്പ് തല നിയമ ഉപദേഷ്ടാവുമായ സാബു എന്നിവരും പങ്കെടുത്തു.