ആറ്റിങ്ങൽ:മഴ പെയ്താൽ തോടാകുമായിരുന്ന തച്ചൂർക്കുന്ന് കൈരളി ജംഗ്ഷൻ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.സ്വകാര്യ വ്യക്തി മതിൽ കെട്ടി തിരിച്ചതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂക്ഷമായത്.നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പൊതുമരാമത്ത് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തിയാണ് പരിഹരിച്ചത്.50 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലുമുള്ള ഭാഗത്ത് 35 ലോഡ് ക്വാറി വേസ്റ്റ് ഇട്ട് 1 അടി റോഡ് ഉയർത്തുകയും അതിനു മുകളിൽ മെറ്റലും ജീ.സ്.പിയും ഇട്ട് ഗതാഗതം സുഗമമാക്കും.