തിരുവനന്തപുരം:അനേകം തൊഴിലാളികളുടെ വരുമാനവും ജീവിതമാർഗവുമായ ലോട്ടറി മേഖലയെ സംരക്ഷിക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാകണമെന്ന് അഡ്വ.പി.സന്തോഷ് കുമാർ എം.പി.പറഞ്ഞു.

വിവിധ ആവശ്യങ്ങളുന്നയിച്ച് ഒാൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു.വി.ബാലൻ,ജെ.ഉദയഭാനു,പി.എം.ജലാൽ,ബാബു കടമക്കുടി,സനൽ വട്ടിയൂർക്കാവ്,ടി.എസ്.ബാബു,സിജോ പ്ലാത്തോട്ടം,കെ.എസ്.മധുസൂദനൻ നായർ,മൈക്കിൾ ബാസ്റ്റിൻ,പി.എസ്.നായിഡു,പട്ടം ശശിധരൻ,ഇടപ്പള്ളി ഷാജി എന്നിവർ പങ്കെടുത്തു.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിന് അലിയാർ കുഞ്ഞ്,സുനിൽ മതിലകം,ബാബു,പെരളശേരി, വിനോദിനി, മധുസൂദനൻ നമ്പ്യാർ,റാഫി തൃശൂർ, എം.ആർ.മണ്ണംകോട് എന്നിവർ നേതൃത്വം നൽകി.