മുടപുരം:മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു.ജലാലുദ്ദീനും, രത്നമ്മയ്ക്കും വേണ്ടി മക്കൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകത്തിൽ നിന്നും ഏറ്റുവാങ്ങി.ഡോക്ടർ ഗോഡ് ഫ്രീ ലോപ്പസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല,വൈസ് പ്രസിഡന്റ് മുരളീധരൻ,പഞ്ചായത്ത് അംഗം ജുമൈല ബീവി,ജെ.എച്ച്.ഐ സഞ്ജയ്,മനോജ്,പാലിയേറ്റീവ് നഴ്സ് റീന,ജെ.പി.എച്ച്.എൻ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.