kkk

വർക്കല : വ്യവസായ വാണിജ്യ വകുപ്പ് സംരഭക വർഷ പരിപാടിയുടെ ഭാഗമായി ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ബോധവത്കരണ ശില്പശാല വർക്കല നഗരസഭയിൽ നടന്നു.ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി അദ്ധ്യക്ഷത വഹിച്ചു.വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വി.വിജി,കൗൺസിലർമാരായ എ.സലിം, ജയചന്ദ്രൻനായർ ,ലീഡ് ബാങ്ക് പ്രതിനിധി ഒ.എസ്.പ്രജിത്,റിട്ട.വ്യവസായ വികസന ഓഫീസർ വി. ലത,മുനിസിപ്പൽ വ്യവസായ ഓഫീസർ സ്റ്റാൻലി,എ.അർഷാദ് എന്നിവർ സംസാരിച്ചു.