വർക്കല സി.പി.ഐ വർക്കല ലോക്കൽ സമ്മേളനം 28, 29 തീയതികളിൽ മൈതാനം വർഷമേഘ ആഡിറ്റോറിയത്തിൽ നടക്കും. 28ന് വൈകിട്ട് 4ന് നടക്കുന്ന കുടുംബസംഗമം സി.പി.ഐ ദേശീയകൗൺസിൽ അംഗം സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും.ജില്ലാ കൗൺസിൽ അംഗം വി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും.29ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനകൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.