
മുടപുരം:അഴൂർ ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്‌ഘാടനം മാടൻവിളയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ നിർവഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ നെസിയാ സുധീർ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയി,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എന്നിവർ സംസാരിച്ചു.