തിരുവനന്തപുരം:ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികളെ ആറ്റിങ്ങൽ പൊലീസ് സർക്കിൾ ഇൻസ്പക്ടർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ അഭിഭാഷകർ കോടതി ബഹിഷ്‌ക്കരിച്ചു.
തിരുവനന്തപുരം ബാർ അസോസിയേഷൻ നേതൃത്വത്തിൽ വഞ്ചിയൂർ ജില്ലാ കോടതി സമുച്ചയത്തിൽ നടത്തിയ പ്രതിഷേധ ധർണ അഡ്വ.ആനയറ ഷാജി ഉദ്ഘാടനം ചെയ്തു.ബാർ അസോസിയേഷൻ സെക്രട്ടറി പ്രിജിസ് ഫാസിൽ, അഭിഭാഷക യൂണിയൻ നേതാക്കളായ രാജീവ് ചാരച്ചിറ,സനോജ് .ആർ.നായർ, അണിയൂർ അജിത് എന്നിവർ നേതൃത്വം നൽകി.ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട കോടതി കേന്ദ്രങ്ങളിലും അഭിഭാഷകർ കോടതി ബഹിഷ്‌ക്കരിച്ചു.