1

വിഴിഞ്ഞം:സംസ്ഥാന രാഷ്ടീയത്തിൽ കേരള കോൺഗ്രസ് സുശക്തവും സ്തുത്യർഹവുമായി ഉയരുകയാണെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി.ഗണേശ്കുമാർ എം.എൽ.എ. സംഘടനാ പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ നന്മക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും തയ്യാറാകണമെന്നും ഗണേശ്കുമാർ പറഞ്ഞു.കേരള കോൺഗ്രസ്(ബി) ജില്ലാ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവല്ലം ബാലകൃഷ്ണപിള്ള നഗറിൽ നടന്ന ക്യാമ്പിൽ ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ ഏലിയാമ്മ ടീച്ചർ,കെ.ജി.പ്രേംജിത്ത്,അഡ്വ.പി .ഗോപകുമാർ ,എ.ആർ .ബഷീർ,വടകോട് മോനച്ചൻ, വി.പദ്മകുമാർ, പാച്ചല്ലൂർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.