ചേരപ്പള്ളി : കെ.എൻ.എം.എസ് പറണ്ടോട് യൂണിറ്റിന്റെ രണ്ടാം വാർഷിക സമ്മേളനവും മെഡിക്കൽ ക്യാമ്പും ഇന്ന് രാവിലെ 9.30 മുതൽ മുള്ളങ്കല്ല് സി.എസ്.ഐ ചർച്ച് ഹാളിൽ നടക്കും.വട്ടപ്പാറ പി.എം.എസ് ദന്തൽ മെഡിക്കൽ കോളേജും പറണ്ടോട് മർഹവ മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തും.വാർഷിക സമ്മേളനത്തിൽ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ,കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.എച്ച്.ജയരാജ് എന്നിവർ സംസാരിക്കും.