
ബാലരാമപുരം: ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബാലരാമപുരം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ധർണ മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.സുനീഷ് ഉദ്ഘാടനം ചെയ്തു.നോർത്ത് പ്രസിഡന്റ് അനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് പ്രസിഡന്റ് രെജു ഐത്തിയൂർ, എം.എസ്.ഷിബുകുമാർ, സന്തോഷ് ചിറത്തല, പുള്ളിയിൽ പ്രസാദ്, ദീപു, സനൽ,അകരത്തിൻവിള സുരേഷ്, സുനിത, മനുജ സന്തോഷ്, ഐത്തിയൂർ സുനിത, ദേവി, മഞ്ജു, രാജി, ദീപു എരുത്താവൂർ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ -ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബാലരാമപുരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ