തിരുവനന്തപുരം:കുര്യാത്തി വാട്ടർ വർക്സ് സബ് ഡിവിഷന്റെ പരിധിയിലുള്ള വണ്ടിത്തടം തിരുവല്ലം വാട്ടർ വർക്സ് സെക്ഷനിലെ നെല്ലിയോട് ടാങ്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാത്രി 12 മുതൽ മറ്റന്നാൾ രാത്രി 12 വരെ തിരുവല്ലം,പുഞ്ചക്കരി വാർഡുകളിലും സമീപപ്രദേശങ്ങളിലും ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.