മലയിൻകീഴ് : കർഷക തൊഴിലാളി യൂണിയൻ ജനറൽ കൗൺസിന് മുന്നോടിയായി പേയാട് ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം ഇന്ന് വൈകിട്ട് 5ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന പഠനക്ലാസും അഖിലേന്ത്യ ജനറൽ കൗൺസിലും ഇന്ന് മുതൽ 31 വരെ ഇ.എം.എസ് അക്കാഡമിയിൽ നടക്കും. എസ്.രാമചന്ദ്രൻപിള്ള, പി.ബി അംഗങ്ങളായ ബി.വി.രാഘവലു, അശോക് ധാവ്‌ളെ, എ.വിജയരാഘവൻ, കർഷക യൂണിയൻ ജനറൽ സെക്രട്ടറി ബി.വെങ്കിട്ട് എന്നിവർ ക്ലാസുകൾ നയിക്കും. പൊതുസമ്മേളനത്തിൽ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ,​ എൻ.ചന്ദ്രൻ എ.വിജയരാഘവൻ,ബി. വെങ്കിട്ട്,എൻ.ആർ.ബാലൻ എന്നിവർ പങ്കെടുക്കും.