ktl

നെയ്യാറ്റിൻകര:സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് അഭിജിത് ഫൗണ്ടേഷൻ കുട്ടികൾക്കായി നടത്തുന്ന പഠന പരമ്പരയുടെ ഉദ്ഘാടനം ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂളിൽ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ നിർവഹിച്ചു.ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളിൽ അജിത് വെണ്ണിയൂർ, ജയചന്ദ്രൻ കടമ്പനാട്, ഡോ എസ് രമേഷ്‌കുമാർ, തലയൽ മനോഹരൻനായർ, സുമേഷ് കൃഷ്ണൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. തലയൽ ഹരിഹരൻനായർ, വി.ജെ. സരിത, വി. അനിൽ കുമാർ, എസ്. പ്രകാശ് എന്നിവർ പങ്കെടുത്തു.