1

വിഴിഞ്ഞം: പതാക,ബാനർ,കൊടിമര ജാഥകളോടെ സി.പി.ഐ കോവളം മണ്ഡലം സമ്മേളനം തുടങ്ങി.പതാകജാഥ ഉച്ചക്കട സദാനന്ദന്റെ സ്മൃതി മണ്ഡപത്തിനിന്ന് കൊടിമര ജാഥ പെരിങ്ങമ്മല സുദർശനന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ബാനർ ജാഥ പൂവാർ പി.എം.ഹനീഫയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ എത്തിച്ചേർന്നു. സംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. കൊടിമരവും പതാകയും ബാനറും കാഞ്ഞിരംകുളം,ഗോപാലകൃഷ്ണൻ, സി.എസ്.രാധാകൃഷ്ണൻ , ഊക്കോട് കൃഷ്ണൻകുട്ടി എന്നിവർക്ക് കൈമാറി. ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൽ, എം.എച്ച്. സലീം.സി.കെ. സിന്ധുരാജൻ, പൂവ്വാർ ഷാഹുൽ , റ്റി. നെൽസൺ, ആദർശ് കൃഷ്ണ എന്നിവർ സംസാരിച്ചു.