ബാലരാമപുരം: മൈലമൂട് പരിശുദ്ധ വേളാങ്കണ്ണിമാതാ കുരിശടി തിരുനാൾ ഇന്ന് മുതൽ 31 വരെ നടക്കും.ഇന്ന് വൈകിട്ട് 5ന് ദൈവാലയത്തിൽ നൊവേന,​6ന് ആഘോഷയമായ ദിവ്യബലി,​ഫാ.രതീഷ് മാർക്കോസ് മുഖ്യകാർമ്മികനാവും,​നവ വൈദീകൻ ഫാ.സബിൻ സി.പത്രോസ് വചനസന്ദേശം നൽകും.30ന് വൈകിട്ട് 5.15ന് ജപമാല ലിറ്റിനി,​നൊവേന,​ 6ന് ആഘോഷമായ സമൂഹദിവ്യബലിയിൽ ഫാ.ബോസ്കോ മുഖ്യകാർമ്മികനാവും,​ നവവൈദീകൻ ഫാ.കിഷോർ.ആർ.ജെ വചനസന്ദേശം നൽകും. 31ന് വൈകിട്ട് 6ന് നടക്കുന്ന ആഘോഷമായ സമാപനദിവ്യബലിയിൽ തിരുപുറം ഇടവക വികാരി ഫാ.സെൽവരാജൻ മുഖ്യകാർമ്മികനാവും,​ഫാ.അലക്സ് സൈമൺ വചനസന്ദേശം നൽകും,​