craft

കിളിമാനൂർ: സമ​ഗ്രശിക്ഷ കേരളം,കിളിമാനൂർ ബി.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ മഞ്ഞപ്പാറ യു.പി.എസിൽ നടന്നുവന്ന ത്രിദിന ക്യാമ്പ് സമാപിച്ചു.സമാപന പൊതുയോ​ഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.ശിവപ്രസാദ്, ശുശീന്ദ്രൻ,ബാലചന്ദ്രൻ,പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.പ്രാദേശിക പ്രതിഭകളായ അഞ്ചുപേരെ ആദരിച്ചു.ബ്ലോക്ക് പ്രോ​​ഗ്രാം ഓഫീസർ വി.ആർ.സാബു സ്വാ​ഗവതും ശ്രീകല നന്ദിയും പറഞ്ഞു.