ko

വെഞ്ഞാറമൂട്:കോൺഗ്രസ് നേതാവും നെല്ലനാട് ഗ്രാമപഞ്ചായത്ത് അംഗവും,റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായിരുന്ന അഡ്വ.വർഗീസ് കോശിയുടെ നിര്യാണത്തിൽ സഹപ്രവർത്തകർ അനുസ്മരിച്ചു.അനുസ്മരണ സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് ബിനു എസ് നായർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ ഇ.ഷംസുദ്ദീൻ,ജി.പുരുഷോത്തമൻ നായർ,അഡ്വ.വെഞ്ഞാറമൂട് സുധീർ,മഹേഷ് ചേരിയിൽ,എം.മണിയൻ പിള്ള,ഡോ.സുശീല,ഇ.എ.അസീസ്,എം.എസ്.ഷാജി,ചന്ദ്രശേഖരൻ നായർ,ദീപാ അനിൽ,രമേശൻ നായർ,സി.പി.എം വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുരാജ്,ജഗജീവൻ,വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കാഞ്ഞിരംപാറ സുരേഷ് തുടങ്ങിയവർ അനുസ്മരിച്ചു.