തിരുവനന്തപുരം:മേള തീരാൻ മൂന്ന് ദിവസം മാത്രം ശേഷിക്കേ കവടിയാർ വിമെൻസ് ക്ളബിൽ നടക്കുന്ന ഉത്സവ് രാജസ്ഥാൻ ഗ്രാമീണ മേളയ്ക്ക് തിരക്കേറുന്നു. 19ന് തുടങ്ങിയ മേളയിൽ നല്ല വിൽപ്പനയാണ് നടക്കുന്നത്. ബംഗാൾ- ഒഡിഷ സാരിയും ഭന്തേജ് ദുപ്പട്ടയും പോഷക് മിറർ വർക്ക് ദുപ്പട്ടയുമൊക്കെ തലസ്ഥാനത്തെ ഫാഷൻ പ്രേമികൾ നെഞ്ചേറ്റി. രാജസ്ഥാൻ കുർത്തി,ബെഡ്ഷീറ്റുകൾ, എംപി സിൽക്ക് സാരി, ലക്നൗ ചിക്കൻ ഐറ്റംസ്, പോച്ചമ്പള്ളി ഇക്കാറ്റ് നെയ്‌ത്ത് മെറ്റീരിയൽ,ടോപ്പുകൾ,കാശ്മീരി സാരികൾ, ഭഗൽപുർ കൈത്തറി, ഗുജറാത്ത് പ്രിന്റഡ് ഇനങ്ങൾ,വിലയേറിയതും അമൂല്യവുമായ ആഭരണങ്ങൾ, കല്ല് ആഭരണങ്ങൾ, ഖാദി ബ്ലോക്ക് ഷർട്ട്, ജയ്പൂർ ഷർട്ട്, സോഫ കുഷ്യൻ കവർ, ഫുൽക്കാരി ദുപ്പട്ട മെറ്റീരിയൽ എന്നിവയാണ് മേളയിലെ മറ്റ് പ്രധാന ആകർഷണങ്ങൾ.
കുട്ടികൾക്കായി തടിയിൽ തീർത്ത കളിപ്പാട്ടങ്ങളും വ്യത്യസ്തങ്ങളായ മൺപാത്രങ്ങൾ,ചൂരലിൽ തീർത്ത ബാഗുകളും സഞ്ചികളും തെലങ്കാനയിലെ തനത് ഉത്പന്നങ്ങളും ഇവിടെയുണ്ട്. ഇതോടൊപ്പം ബ്ലാക്ക് മെറ്റൽ ആഭരണങ്ങൾ, മീന വർക്ക്,ചന്നപ്പട്ടണ ടോയ്സ്, രാജസ്ഥാൻ ലേഡീസ് ചപ്പൽസ് ആൻഡ് കുർത്തി, വൈറ്റ് മെറ്റൽ, ശാന്തിനികേതൻ ബാഗുകൾ, ഹാന്റ് മെയ്ഡ് മാറ്റ് വിത്ത് ബെഡ്, ലാ വളകൾ, ആന്റിക് ജുവലറികളും പെയിന്റിംഗുകളും മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.രാജസ്ഥാൻ സ്വദേശിയായ ദിനേഷ് ശർമ്മയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.ഇതിനോടകം കേരളത്തിൽ കണ്ണൂരിലും, കോഴിക്കോടും മേള സംഘടിപ്പിച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. രാവിലെ 10.30 മുതൽ വൈകിട്ട് 8.30 വരെയുള്ള മേള 31ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9602620310.