കല്ലമ്പലം:വടശേരിക്കോണം ശ്രീനാരായണപുരം മല്ലൻനട ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ കർമ്മം തുടങ്ങി.ജൂൺ 9ന് വിവിധ പരിപാടികളോടെ സമാപിക്കും. ദിവസവും രാവിലെയും വൈകിട്ടും പ്രത്യേക പൂജകൾ. വൈകിട്ട് 4ന് ബാലാലയത്തിൽ ശുദ്ധിക്രിയകൾ.11.50നും 12.25നും ഇടയ്ക്ക് ബാലാലയ പ്രതിഷ്ഠാകർമം. 30 മുതൽ ജൂൺ 7 വരെ മൂലസ്ഥാനത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ. 8ന് രാവിലെ 9ന് ബാലാലയ ശുദ്ധികലശം. 9ന് രാവിലെ 11.55നും 12.25നും ഇടയ്ക്ക് പുനഃപ്രതിഷ്ഠാ കർമ്മം.