കടയ്ക്കാവൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിളബ്ഭാഗം യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗം വിളബ്ഭാഗം മില്ല് മുക്കിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ബാസു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രാജേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.പ്രദീപ് (പ്രസിഡന്റ്), അനിൽകുമാർ (സെക്രട്ടറി), ശരത് ചന്ദ്രൻ (ട്രഷറർ), സമ്പൂർണ്ണൻ (വൈസ് പ്രസിഡന്റ് ),ശശാങ്കൻ (ജോയിന്റ് സെക്രട്ടറി )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.