kavithsavam

മണമ്പൂർ: മഹാകവി പി.കുഞ്ഞിരാമൻ നായരുടെ 44-ാം ചരമവാർഷിക ദിനത്തിൽ മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ സഹൃദയ വേദി സംഘടിപ്പിച്ച പി.കാവ്യോത്സവം മണമ്പൂർ രാജൻബാബു ഉദ്ഘാടനം ചെയ്തു. വി.പ്രശോകൻ, രമ സുരേഷ്, എം.എസ്.വേണുഗോപാൽ, എസ്. ഉണ്ണികൃഷ്ണൻ, അനാമിക ബി. എന്നിവർ പി.യുടെ കവിതകൾ ചൊല്ലി.കെ.സുഭാഷ് അദ്ധ്യക്ഷനായി.കൺവീനർ ആർ.സെയിൻ സ്വാഗതവും സെക്രട്ടറി ഡി.ഭാസി നന്ദിയും പറഞ്ഞു.