വെഞ്ഞാറമൂട്:വെള്ളുമണ്ണടി ഗവൺമെന്റ് എൽ.പി.എസിൽ എൽ.പി.എസ്.ടി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളുമായി 30 ന് 11.30ന് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.
വാമനപുരം:വാമനപുരം ഗവൺമെന്റ് യു.പി സ്കൂളിൽ യു.പി.എസ്.ടി താല്കാലിക തസ്തികയിൽ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 30 ന് ഉച്ചയ്ക്ക് 12മണിക്ക് സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുമായി സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.
കല്ലറ:മിതൃമ്മല ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ,ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്,ഹിന്ദി താല്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി 31ന് രാവിലെ 10ന് സ്കൂളിൽ എത്തിച്ചേരണം.
കല്ലറ:കല്ലറ ഗവ:വി.എച്ച്.എസ്.എസിൽ എൽ. പി.എസ്.എ,യു.പി. എസ്.എ,എച്ച് എസ്.റ്റി (സോഷ്യൽ സയൻസ്),എച്ച്.എസ്.റ്റി(മാത്‍സ്, ജൂനിയർ ഹിന്ദി ടീച്ചർ)എന്നീ തസ്തികകളിൽ താല്കാലിക ഒഴിവുണ്ട് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുമായി 3 ന് രാവിലെ 10 മണിക്ക് സ്കൂളിൽ എത്തിച്ചേരണം.