മലയിൻകീഴ് : വിദ്യാപ്രബോധിനി ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസും സൗജന്യ പഠനോപകരണ വിതരണവും 29ന് രാവിലെ 10ന് നടക്കും.

ഗ്രന്ഥശാല ഹാളിൽ ചേരുന്ന കുട്ടികളുടെ യോഗത്തിൽ ടി.രാമചന്ദ്രൻ ക്ലാസും പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.ഗ്രന്ഥശാല പ്രസിഡന്റ് എൻ.ദാമോദരൻനായരുടെ അദ്ധ്യക്ഷത വഹിക്കും.നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ആർ.ബി.ബിജുദാസ്,എഴുത്തുകാരൻ കെ.എ.വേണുഗോപാൽ,ഗ്രന്ഥശാല സെക്രട്ടറി കെ.രാജൻ എന്നിവർ സംസാരിക്കും.