തിരുവനന്തപുരം: കേരള അക്കാഡമി ഫോർ സ്‌ക്കിൽസ് എക്സലൻസും (കെയ്സ്), സ്‌പോർട്സ് ആൻഡ് മാനേജ്മന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കായികരംഗത്തെ തൊഴിലവസരങ്ങളെക്കുറിച്ച് ജൂൺ 2,3,6 തീയതികളിൽ വെബിനാർ പരമ്പര നടത്തും. സ്‌പോർട്സ് മാനേജ്മന്റ്, സ്‌പോർട്സ് എൻജിനിയറിംഗ്, സ്‌പോർട്സ് സൈക്കോളജി മേഖലകളിലെ തൊഴിലവസരങ്ങളെക്കുറിച്ച് സ്‌പോർട്സ് വിദഗ്ദ്ധരായ ഭാവനാ ശ്രീനാഥ്, അരവിന്ദ് ശങ്കർ, ഉർമി ഗുപ്ത എന്നിവർ വെബിനാറിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.smri.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാണം. കൂടുതൽ വിവരങ്ങൾക്ക് 8891675259, 8138905259, 7902633145