fello

മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പും ചേർന്ന് ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് സൗജന്യ കലാ പരിശീലനം നൽകുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്,പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ്.ശ്രീകണ്ഠൻ,ജി.ശ്രീകല,പി.അജിത എന്നിവർ സംസാരിച്ചു.