ആറ്റിങ്ങലിൽ: സി.ഐ.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ന് ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ആറ്റിങ്ങൽ പാർട്ടി ഒാഫീസിൽ സെമിനാർ സംഘടിപ്പിക്കും. ' കോടതി വിധികളും തൊഴിലാളികളും ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും.ഡോ.എ.സമ്പത്ത് എക്സ് എം പി വിഷയം അവതരിപ്പിക്കും.ആർ.രാമു,അഡ്വ.ആറ്റിങ്ങൽ ജി.സുഗുണൻ,അഡ്വ.എസ്. ലെനിൻ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,വി.വിജയകുമാർ,സി പയസ് തുടങ്ങിയവർ പങ്കെടുക്കും.