തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നടത്തിയ സമരത്തിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ബോർഡ് പ്രസിഡന്റും നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് 30ന് ജീവനക്കാർ സംഘടിപ്പിക്കുന്ന അവകാശ സമരത്തിനും മാർച്ചിനും തന്ത്രി മണ്ഡലം പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് നീലമന വി.ആർ.നമ്പൂതിരി,​വൈസ് പ്രസി‌ഡന്റ് വാഴയിൽ മഠം എസ്. വിഷ്‌ണു നമ്പൂതിരി,​ ജനറൽ സെക്രട്ടറി കാക്കോട് എസ്. രാധാകൃഷ്ണൻ പോറ്റി,​ ട്രഷറർ എസ്.ഗണപതി പോറ്റി,​ ജോയിന്റ് സെക്രട്ടറി കുടൽമാന പി.വിഷ്‌ണു നമ്പൂതരി,​ രജിസ്ട്രാർ വാളവക്കോട്ടില്ലം ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി,​ കുന്തിരിക്കുളം വാമനൻ നമ്പൂതിരി,​ഒറ്റൂർ പുരുഷോത്തമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.