pottiya-paippu

വക്കം: മഴക്കാല പൂർവ ശുചീകരണം നടത്തുന്നതിനിടെ കീഴാറ്റിങ്ങൽ മേഖലയിൽ നിരവധി പൈപ്പുലൈനുകൾ പൊട്ടി. ജെ.സി.ബി ഉപയോഗിച്ച് റോഡിനിരുവശങ്ങളിലെയും പുല്ല് നീക്കം ചെയ്യുന്നതിനിടെ ജെ.സി.ബിയുടെ കുന്തമുനകൾ ആഴത്തിൽ താഴ്ന്നതാണ് പൈപ്പ് ലൈനുകൾ പൊട്ടാൻ കാരണമായത്. പൊട്ടിയ പൈപ്പ് ലൈനുകളിൽ നിന്നും ജലം പുറത്തേയ്ക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.