ആറ്റിങ്ങൽ: ഫെഡറേഷൻ ഒഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് പോസ്റ്റ്‌മാൻ ആൻഡ് എം.ടി.എസ് സംസ്ഥാന സെമിനാറും യാത്രഅയപ്പ് സമ്മേളനവും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. തപാൽ വകുപ്പ് ഇന്നലെ, ​ഇന്ന്, ​നാളെ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പോസ്റ്റ‍ൽ ഡയറക്ടർ സി.ആർ. രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ കെ.വി. സുധീർകുമാർ പോസ്റ്റൽ സൂപ്രണ്ട് മോഹനൻ ആചാരി, സീനിയർ പോസ്റ്റ് മാസ്റ്റർ ജാനകി രാമൻ എഫ്.എൻ.പി.ഒ ജനറൽ സെക്രട്ടറിമാരായ നിസാർ മുജാവർ, പി.യു. മുരളീധരൻ, മുൻ സെക്രട്ടറി ജനറൽ ടി.എൻ. റാഹത്തെ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ചന്ദ്രബാബു, എൻ.യു.ജി.ഡി.എസ് സംസ്ഥാന പ്രസിഡന്റ്‌ ബി. എസ്. വേണു, എൻ.യു.പി.ഇ സംസ്ഥാന പ്രസിഡന്റ്‌ സി.ഐ വിൻസൺ, ജോൺസൻ ആവൊക്കാരൻ, മൊയ്‌ദീൻകുട്ടി, ചന്ദ്രപ്രകാശ്, ആർ. പി.ഹരിപ്രസാദ്, രാകേഷ്. ആർ. നായർ എന്നിവർ സംസാരിച്ചു.