തിരുവനന്തപുരം:സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന പ്രദർശനമേളയിൽ കേരള പൊലീസ് പവലിയനും. ഫിംഗർ പ്രിന്റ് ബ്യൂറോ,ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്,ഫോറൻസിക് സയൻസ് ലബോറട്ടറി,സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി,സൈബർ ഡോം ആൻഡ് ഡ്രോൺ ഫോറൻസിക് ലബോറട്ടറി,പൊലീസ് മൊബൈൽ ആപ്പ്, പൊലീസിന്റെ ആധുനിക വാഹനങ്ങൾ,വനിതാ സ്വയംപ്രതിരോധ സംവിധാനം എന്നിവയെക്കുറിച്ച് വിശദമായി അറിയാൻ മേള ഉപകരിക്കും.പൊലീസിന്റെ തോക്കുകളും വെടിക്കോപ്പുകളും മേളയിൽ പരിചയപ്പെടാം. ദിവസേന വൈകിട്ട് 5 മണിക്ക് പൊലീസ് ഡോഗ് സ്ക്വാഡിന്റെ പ്രദർശനവും ഉണ്ടായിരിക്കും. ജൂൺ 2 വരെ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം.