qq

പ​ന്ത​ളം​:​ ​വീ​ടു​ക​യ​റി​ ​അ​ക്ര​മം​ ​ന​ട​ത്തി​യ​തി​ന് ​മൂ​ന്നു​പേ​ർ​ക്കെ​തി​രെ​ ​പ​ന്ത​ളം​ ​പൊ​ലി​സ് ​കേ​സെ​ടു​ത്തു
പ​ന്ത​ളം​ ​ന​ഗ​ര​സ​ഭ​ ​മു​ൻ​ ​കൗ​ൺ​സി​ല​റും​ ​ബി.​ജെ.​പി​ ​പ​ന്ത​ളം​ ​മു​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​സു​മേ​ഷ് ​കു​മാ​ർ,​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​കു​ര​മ്പാ​ല​ ​തെ​ക്ക് ​പ്ലാ​വി​ള​യി​ൽ​ ​അ​പ്പു​ ​ആ​ർ.​ ​പി​ള്ള,​ ​പ​ന​ച്ചു​വി​ള​യി​ൽ​ ​ഗി​രീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ​കേ​സ്,​ ​കു​ര​മ്പാ​ല​ ​തോ​പ്പി​ന്റെ​ ​തെ​ക്കേ​തി​ൽ​ ​സോ​മ​ന്റെ​ ​വീ​ട്ടി​ലാ​ണ് ​ക​ഴി​ഞ്ഞ​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​യി​ൽ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ത് .​ ​ഇ​വ​രു​ടെ​ ​മ​ക​നും​ ​സി.​പി.​എം​ ​പാ​ല​മു​രു​പ്പേ​ൽ​ ​ബ്രാ​ഞ്ച് ​അം​ഗ​വു​മാ​യ​ ​രാ​ജേ​ഷു​മാ​യു​ണ്ടാ​യ​ ​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് ​ചോ​ദി​ക്കാ​നാ​ണ് ​പ്ര​തി​ക​ൾ​ ​ഈ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​ത്,​ ​രാ​ജേ​ഷി​ന്റെ​ ​മാ​താ​വ് ​വീ​ടി​ന്റെ​ ​ഗ്രി​ൽ​ ​തു​റ​ക്കാ​ത്ത​തി​നാ​ൽ​ ​ഗ്രി​ല്ല് ​ച​വി​ട്ടി​ ​വ​ള​യ്ക്കു​ക​യും​ ​ഗ്രി​ല്ലി​ലൂ​ടെ,​ ​ആ​ക്ര​മി​ക്കു​ക​യും​ ​ചെ​യ്ത​താ​യാ​ണ് ​പ​രാ​തി.​ ​മു​ൻ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​രാ​ജേ​ഷ് ​സി.​ ​പി.​എ​മ്മി​ൽ​ ​ചേ​ർ​ന്ന​തി​ലു​ള്ള​ ​വൈ​രാ​ഗ്യം​ ​മൂ​ല​മാ​ണ് ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​തെ​ന്ന് ​സി.​പി.​എം​ ​കു​ര​മ്പാ​ല​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു.​ ​പ്ര​തി​ക​ൾ​ ​ഒ​ളി​വി​ലാ​ണെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​താ​യും​ ​പ​ന്ത​ളം​ ​സി.​ ​ഐ.​ ​എ​സ് ​ശ്രീ​കു​മാ​ർ​ ​പ​റ​ഞ്ഞു.