pp

വർക്കല :നഗരസഭ നടപ്പിലാക്കിയ തരിശ് ഭൂമി കൃഷിയോഗ്യമാക്കൽ പദ്ധതിയുടെ ഭാഗമായി അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളും കൃഷിഭവനും സംയുക്തമായി കിഴങ്ങ് കൃഷി വിളവെടുപ്പ് നടത്തി.ചാലുവിളയിൽ 36 സെന്റ് ഭൂമി പാട്ടമായി എടുത്താണ് കൃഷി നടത്തിയത്.നഗരസഭ ചെയർമാൻ കെ.എം.ലാജി മരച്ചീനി വിളവെടുപ്പ് നടത്തി.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി ആർ.വി,കൃഷി ഓഫീസർ രാധാകൃഷ്ണൻ,തൊഴിലുറപ്പ് മേറ്റ്‌ കമറുനിസ എന്നിവർ പങ്കെടുത്തു.10 സെന്റ് മുതൽ ഒന്നര ഏക്കർ വരെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിവരുന്നതായി വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി പറഞ്ഞു.