വർക്കല : വട്ടപ്പാംമൂട് റസിഡന്റ്സ് അസോസിയേഷൻ 4 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.പ്രസിഡന്റ് സതീഷ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സഞ്ജീവ് ഉദ്ഘാടനം ചെയതു.സെക്രട്ടറി ജോയി പ്രകാശ്,രേണുക ടീച്ചർ,സരള ടീച്ചർ, സഞ്ജയ്,അനിത,ഡോ.നന്ദകുമാർ , ഉദയകുമാർ എന്നിവർ വിനോദവും വിഞ്ജാനപ്രദവുമായ അറിവുകൾ കുട്ടികളുമായി പങ്കുവച്ചു.