qq

കോ​ട്ട​യം​:​ ​ക​ഞ്ഞി​ക്കു​ഴി​യി​ൽ​ ​മ​ത്സ്യ​ക​ട​ക​ളി​ൽ​ ​വ്യാ​പ​ക​ ​പ​രി​ശോ​ധ​ന.​ ​പ​ഴ​കി​യ​ ​മ​ത്സ്യം​ ​പി​ടി​ച്ചെ​ടു​ത്തു​ ​ന​ശി​പ്പി​ച്ചു.​ ​ക​ള​ത്തി​പ്പ​ടി​ക്കു​ ​സ​മീ​പം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ധ​ർ​മ്മൂ​സ് ​ഫി​ഷ് ​ഹ​ബി​ൽ​നി​ന്ന് 193.82​ ​കി​ലോ​ ​പ​ഴ​കി​യ​ ​മ​ത്സ്യം​ ​പി​ടി​കൂ​ടി.​ ​കാ​ളാ​ഞ്ചി,​ ​അ​യ​ല,​ ​ക​ണ​വ,​ക​ട​ൽ​ക്കാ​ളാ​ഞ്ചി​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​സ​മു​ദ്ര​ ​കോ​ൾ​ഡ് ​സ്‌​റ്റോ​റേ​ജ് ​(11.2​ ​കി​ലോ​),​ ​അ​മ​ല​ ​ലൈ​വ് ​ഫി​ഷ് ​മാ​ർ​ട്ട് ​(4.2​ ​കി​ലോ​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ന​ഗ​ര​പ​രി​ധി​യി​ൽ​ ​ഇ​ന്ന​ലെ​ ​എ​ട്ട് ​ക​ട​ക​ളി​ലാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വി​ഭാ​ഗം,​ ​ആ​രോ​ഗ്യ​വ​കു​പ്പ്,​ ​ഫി​ഷ​റീ​സ് ​വ​കു​പ്പ് ​എ​ന്നി​വ​ ​ചേ​ർ​ന്നാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​വ​ലി​യ​ ​മീ​നു​ക​ളാ​ണ് ​ന​ശി​പ്പി​ച്ച​വ​യി​ൽ​ ​അ​ധി​ക​വും.​ ​പ​ഴ​കി​യ​ ​മീ​ൻ​ ​വി​റ്റ​തി​ന് ​പി​ഴ​യീ​ടാ​ക്കു​മെ​ന്ന് ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വി​ഭാ​ഗം​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ഫി​ഷ​ഫീ​സ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​പി.​ക​ണ്ണ​ൻ,​ ​ലി​ജോ​ ​സ​ദാ​ന​ന്ദ​ൻ,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ശ്രീ​നി​വാ​സ്,​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​സ​ർ​ക്കി​ൾ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഷെ​റി​ൻ​ ​സാ​റാ​ ​ജോ​ർ​ജ്,​ ​ഡോ.​ജെ.​ബി​ ​ദി​വ്യ,​ ​സു​നി​താ​കു​മാ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.