
വക്കം: സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വക്കത്ത് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സ് ആറ്റിങ്ങൽ എക്സ്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു പി.എൽ ഉദ്ഘാടനം ചെയ്തു. വക്കം 88ാo അംഗൻവാടിയിലെ അദ്ധ്യാപിക സുനിതയുടെ നേതൃത്വത്തിൽ വക്കം വെളിവിളാകം എൻ.എസ്സ്. എസ്സ് കരയോഗ ഹാളിൽ നടന്ന ബോധവത്കരണ ക്ലാസിൽ വാർഡ് മെമ്പർ ശാന്തമ്മ, റിട്ട. അദ്ധ്യാപിക രമണി തുടങ്ങിയവർ സംസാരിച്ചു.