തിരുവനന്തപുരം: മാർ ഗ്രിഗോറിയോസ് കോളേജ് ഒഫ് ലായുടെയും നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെയും കിലയുടെയും സംയുക്താഭിമുഖ്യത്തിൽ നിയമമിത്ര 2022 എന്ന പേരിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് വ്യവഹാര രഹിതമാക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മെമ്പർമാർക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി നടത്തിയ നിയമ ബോധവത്കരണ ക്ലാസുകളുടെ ഉദ്ഘാടനം കെ.ജയകുമാർ മാർ ഗ്രിഗോറിയോസ് കോളേജിൽ നിർവഹിച്ചു.ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്‌ജിയുമായ‌ കെ.വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഡയറക്‌ടർ ഫാ.ഡോ.കോശി ഐസക് പുന്നമൂട്ടിൽ,പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജോൺ പി.സി, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാധാകൃഷ്‌ണൻ, വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ,കോളേജിന്റെ ലീഗൽ എയിഡ് ക്ലിനിക് കോർഡിനേറ്റർമാരായ റിട്ട.ജില്ലാ ജഡ്ജി എം.വി ജോർജ്, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.