വർക്കല :ചാവർകോട് സി.എച്ച്. എം.എം കോളേജിലെ എം.ബി.എ, എം.സി.എ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ 31, ജൂൺ 1 തീയതികളിൽ നടക്കും.31ന് കോളേജ് കാമ്പസിൽ നടക്കുന്ന ഗ്രാഡ്വേഷൻ ഡേ പാർലമെന്ററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി നാരായണസ്വാമി ഉദ്ഘാടനം ചെയ്യും.ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.മെട്ക ചെയർമാൻ സൈനുലബ്ദീൻ പൂന്തോട്ടം അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി എ.ബി. സലിം, ട്രഷറർ എ. ശിഹാബുദ്ദീൻ വൈസ് ചെയർമാന്മാരായ പള്ളിപ്പുറം ഷാജഹാൻ, കാസിം അൻസാരി, സെക്രട്ടറിമാരായ അഷർ എം.റിഫായി,പള്ളിക്കൽ രാജ,എം.ഐ.ടി.ഇ.ബിഎഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഫസലുദ്ദീൻ,എം.എ.എം സ്കൂൾ പ്രിൻസിപ്പൽ ഡോ.പ്രബലചന്ദ്രൻ എന്നിവർ സംസാരിക്കും. ജൂൺ 1ന് വൈകിട്ട് 4.30ന് നടക്കുന്ന കോൺവൊക്കേഷൻ സെറിമണി ചീഫ് ഇലക്ഷൻ കമ്മീഷണർ എ.ഷാജഹാൻ ഉദ്ഘാടനം ചെയ്യും.സി. എച്ച്. എം.എം കോളേജ് പ്രിൻസിപ്പൽ ഡോ.എൽ. തുളസീധരൻ,ഡയറക്ടർ ഡോ.എം.സിറാജുദ്ദീൻ എന്നിവർ സംസാരിക്കും. 2 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളിൽ 750 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുക്കും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപിപാടികളും ഉണ്ടായിരിക്കുമെന്ന്

പ്രിൻസിപ്പൽ ഡോ.എൽ.തുളസീധരൻ അറിയിച്ചു.