
വർക്കല: സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും തിരുവനന്തപുരം ഐ.ജി ഓഫീസിലെ റിട്ട. സൂപ്രണ്ടുമായിരുന്ന അയിരൂർ വിളപ്പുറം സരിഗയിൽ അബ്ദുൽ ഹക്കീം (86) നിര്യാതനായി. ദീർഘകാലം ജമാഅത്തെ ഇസ്ലാമി ആറ്റിങ്ങൽ,വർക്കല ഏരിയാ സമിതിയംഗമായും കായൽപ്പുറം കാർക്കുൻ ഹൽഖയുടെ നാസിമായും പ്രവർത്തിച്ചു. ഭാര്യ:ആബിദ ബീവി. മക്കൾ: അബുൽ നാസ്,സബീന,സൈറ, സമീറ,ത്വാലിബ് (യൂത്ത് ഇന്ത്യ അബൂദാബി,പ്രവാസി വെൽഫെയർ അബൂദാബി),പരേതരായ തൻസീൽ, സജീന.