
ആര്യനാട്:ആര്യനാട് ഗവ.വി ആൻഡ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾക്കായി ആര്യനാട് ജനമൈത്രി പൊലീസും റൂറൽ വനിതാ സെല്ലും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലന ക്ലാസ് കാട്ടാക്കട ഡി.വൈ.എസ്.പി കെ.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ആര്യനാട് എസ്.എച്ച്.ഒ എൻ.ആർ.ജോസ് അദ്ധ്യക്ഷത വഹിച്ചു.ജനമൈത്രി കൺവീനർ എം.എസ്.സുകുമാരൻ,ബീറ്റ് ഓഫീസർമ്മാരായ അഖിൽ,അച്ചുശങ്കർ,ജനമൈത്രി അംഗങ്ങളായ ബി.സനകൻ,അബുസാലി,അപ്പുആശാരി,ബിനു,ഗോപി സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.