
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി പാലക്കാമറ്റം കുന്നത്ത് ശ്രാത്തോട്ടത്തിൽ പ്രൊഫ. പി.ഇ. പൗലോസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മക്കൾ: എബി, ബോബി (ഇൻഫോസിസ്, തിരുവനന്തപുരം). മരുമക്കൾ: സിനിത പീറ്റർ, പരേതയായ സിനു വർഗീസ്.