ചേരപ്പള്ളി : ചേരപ്പള്ളി യൂണിറ്റ് ബാലസംഘം കൺവെൻഷൻ മേഖല കൺവീനർ വി.പി.സജി ഉദ്ഘാടനം ചെയ്തു.ബാലസംഘം യൂണിറ്റ് പ്രസിഡന്റ് ആർ.ആർ. അഭിനവ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അതുല്യ റിപ്പോർട്ട് അവതരിപ്പിച്ചു. രമണി, സുനിതകുമാരി, രജിമോൻ, പീതാംബരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി: അഭിനവ് ആർ.ആർ. (പ്രസിഡന്റ്), ശിവകാമി എ, അതുൽ പി,. (വൈസ് പ്രസിഡന്റുമാർ), അതുല്യ (സെക്രട്ടറി), തീർത്ഥ, സാഞ്ചോ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.